Join News @ Iritty Whats App Group

അലഹബാദ് ഹൈക്കോടതിജഡ്ജിയുടെ വിദ്വേഷപ്രസംഗത്തില്‍ നടപടി,സുപ്രീംകോടതികൊളീജിയത്തിനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം


ദില്ലി: അലഹബാദ് ഹൈകോടതി ജഡ്ജി ശേഖർ കുമാർ യാദവിനെ സുപ്രീം കോടതി കൊളീജിയം വിളിച്ച് വരുത്തുന്നു.ഡിസംബർ 17 ന് സുപ്രീം കോടതി കൊളീജിയത്തിന് മുന്നിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം.ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജീയത്തിന് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം

ഏകീകൃതസിവിൽ കോഡിന് അനൂകൂലമായി വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ ജഡ്ജി പങ്കെടുത്ത് വലിയ വിവാദമായിരുന്നു. പരിപാടിയിൽ ജഡ്ജി നടത്തിയ പരാമർശങ്ങൾക്കെതിരെയും കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏകീതൃത സിവിൽ കോഡ് ,ബഹുഭാര്യത്വം ഉൾപ്പെടെ വിഷയങ്ങളിലെ പ്രസ്താവനയാണ് വിവാദമായത്. ഒരു സമുദായം കുട്ടികളെ അഹിംസയും കാരുണ്യവും സഹിഷ്ണുതയും പഠിപ്പിക്കുമ്പോള്‍ മറ്റൊരു സമുദായം കുട്ടികളുടെ മുന്നിലിട്ട് മൃഗങ്ങളെ കശാപ്പ് ചെയ്യുകയാണെന്നും ജഡ്ജി തന്‍റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു.
 
ജഡ്ജിയുടേത് വിദ്വേൽപ്രസംഗമാണെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ആരോപിച്ചു. സുപ്രീംകോടതി ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കണം. സ്വതന്ത്യജൂഡീഷ്യറി എന്ന ആശയത്തിന് ജൂഡീഷ്യറിക്കുള്ളിൽ നിന്ന് തന്നെ തുരങ്കംവെക്കുകയാണെന്ന് യൂണിയൻ വ്യക്തമാക്കി മുന്‍പ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച ജഡ്ജിയാണ് ശേഖര്‍ കുമാര്‍ യാദവ്.

Post a Comment

Previous Post Next Post
Join Our Whats App Group