Join News @ Iritty Whats App Group

യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസ്; കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്‍ഡ്


ബെം​ഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ യുവമോർച്ച പ്രവർത്തകനായിരുന്ന പ്രവീൺ നെട്ടാരുവിന്‍റെ വധക്കേസുമായി ബന്ധപ്പെട്ട് കേരളമുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്‍ഡ്. കേരളം, കർണാടക, തമിഴ്‍നാട് എന്നീ സംസ്ഥാനങ്ങളിലായി 16 ഇടങ്ങളിലാണ് റെയ്‍ഡ് നടക്കുന്നത്. കേരളത്തിൽ എറണാകുളത്തും കാസർകോട്ടുമായാണ് റെയ്‍ഡ് നടക്കുന്നതെന്നാണ് വിവരം. 

ബെംഗളൂരുവിലും ചെന്നൈയിലും കേസിലെ പ്രധാന സൂത്രധാരനെന്ന് എൻഐഎ കണ്ടെത്തിയ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ തുഫൈൽ എംഎച്ചിന്‍റെ കുടകിലെ വീട്ടിലും മറ്റിടങ്ങളിലും റെയ്‍ഡ് നടക്കുന്നുണ്ട്. 2022 ജൂലൈയിലാണ് യുവമോർച്ച നേതാവായ പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. അതേവർഷം ഓഗസ്റ്റിൽ കേസ് ഏറ്റെടുത്ത എൻഐഎ ഇതുവരെ കേസുമായി ബന്ധപ്പെട്ട് 19 പേരെ അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ രണ്ട് പേരുൾപ്പടെ 21പേർക്കെതിരെ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group