ആലപ്പുഴ: കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. ഒരാള്‍ സംഭവസ്ഥലത്തും നാല് പേര്‍ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. അപകടത്തെത്തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്നവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കളർകോട് ജങ്ഷനു സമീപമാണ് അപകടം നടന്നത്. വൈറ്റിലയിൽനിന്ന് കായംകുളത്തേക്ക് വന്ന സൂപ്പര്‍ഫാസ്റ്റും ആലപ്പുഴയിലേയ്ക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്നത്
വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്.
Post a Comment