Join News @ Iritty Whats App Group

ഓൾട്ടോ കാറും ലോറിയും കൂട്ടിയിടിച്ചു അപകടം; തമിഴ്നാട്ടിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്


കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പത്തനംതിട്ട ഇരവിപേരൂർ സ്വദേശി ജേക്കബ് ഏബ്രഹാം, ഭാര്യ ഷീബ ജേക്കബ്, രണ്ട് മാസം പ്രായമുള്ള കൊച്ചുമകൻ ആരോൺ ജേക്കബ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ഓൾട്ടോ കാർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ആരോണിൻ്റെ അമ്മ അലീനയെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെയാണ് സേലം, കൊച്ചി ദേശീയപാതയിൽ അപകടമുണ്ടായത്. നഴ്സിംഗ് വിദ്യാർത്ഥിനിയായ അലീനയുടെ പരീക്ഷയ്ക്കായി ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു കുടുംബം. പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ താത്കാലിക ജീവനക്കാരിയാണ് അലീന. സംഭവത്തില്‍ ലോറി ഡ്രൈവർ ശക്തിവേലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയതായി പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group