ഇരിക്കൂർ: പെരുമണ്ണ് ദുരന്തത്തിെൻറ കണ്ണീരോർമകൾക്ക് ഇന്ന് 16 വയസ്സ്. 2008 ഡിസംബർ നാലിന് വൈകീട്ട് നാലിനാണ് നാടിനെ തീരാദുഃഖത്തിലാഴ്ത്തിയ ആ അപകടം നടന്നത്. നാരായണ വിലാസം എൽ.പി സ്‌കൂൾ വിദ്യാർഥികൾ സ്കൂൾ വിട്ട് റോഡിെൻറ വലതുഭാഗത്തുകൂടി വീട്ടിലേക്ക് നടന്നുപോകുമ്പോൾ പിന്നിൽനിന്നു വന്ന വാഹനം ഇടിച്ചുവീഴ‌്ത്തുകയായിരുന്നു. ഒമ്പത് കുട്ടികൾ സംഭവ ദിവസവും ഒരുകുട്ടി ഒമ്പതാം ദിവസവുമാണ് മരിച്ചത്. 12 കുട്ടികൾക്ക് പരിക്കേറ്റു.
അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ സംസ്കാര ചടങ്ങുകൾക്ക് സംസ്ഥാന പാതയോരത്ത് സൗജന്യമായി സ്ഥലം നൽകുകയും അതേ സ്ഥലത്ത് സ്മൃതിമണ്ഡപം പണിയുന്നതിന് സമ്മതിക്കുകയും ചെയ്ത കൃഷ്ണവാര്യരുടെ വിയോഗവും ഓർമപുതുക്കൽ വേളയിൽ നൊമ്പരമായി മാറുകയാണ്.സ്മൃതി മണ്ഡപത്തിൽ ദിനംപ്രതി നിരവധി ആളുകളാണ് സന്ദർശനം നടത്തുന്നത്.
Post a Comment