Join News @ Iritty Whats App Group

എറണാകുളത്ത് കോളേജ് ജപ്തി ചെയ്യാൻ സ്വകാര്യ ബാങ്ക്, വൻ പൊലീസ് സന്നാഹം, തടയാനൊരുങ്ങി കുട്ടികളും ജീവനക്കാരും


കൊച്ചി : എറണാകുളം പറവൂർ മാഞ്ഞാലി എസ്എൻജിഐ എസ്ടി (SNGIST) കോളേജിൽ സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി. കോളേജിനകത്തു വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ബാങ്ക് അധികൃതരെ വിദ്യാർത്ഥികളും ജീവനക്കാരും രക്ഷിതാക്കളും തടഞ്ഞേക്കും. കഴിഞ്ഞ തവണ ജപ്തി നടപടികൾ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. വായ്പയെടുത്ത നാല് കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി. കോളേജ് ഇനി പലിശയടക്കം അടയ്ക്കാൻ ഉള്ളത് 19 കോടിയോളം രൂപയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group