കണ്ണൂര്‍: വനിതാ സിവില്‍ പോലീസ് ഓഫീസറെ പെട്രോളൊഴിച്ചു തീകൊളുത്തിയശേഷം ഭര്‍ത്താവ് വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്നലെ വൈകിട്ട് 5.45 നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്.
ദിവ്യശ്രീയുടെ പിതാവ് വാസുവിനെ പരുക്കേറ്റ നിലയില്‍ കണ്ണൂര്‍ ബി.എം.എച്ച്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട രാജേഷിനെ രാത്രി എട്ടോടെ പോലീസ് പിടികൂടി. പോലീസ് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
രാജേഷ് രക്ഷപ്പെട്ട ഉടന്‍ കണ്ണൂരിലെയും കാസര്‍ഗോട്ടെയും കോഴിക്കോട്ടെയും പോലീസ് സ്‌റ്റേഷനുകളില്‍ വിവരമറിയിച്ചിരുന്നു. ഇൗ ജില്ലകളില്‍ വ്യാപക തെരച്ചില്‍ നടത്തി. പുതിയതെരുവിലെ ബാറില്‍വച്ചാണ് ഇയാളെ പിടികൂടിയത്. പ്രതിയെ പയ്യന്നൂരിലേക്കു കൊണ്ടുപോയി. അറസ്റ്റ് ഇന്നു രാവിലെ രേഖപ്പെടുത്തും.
Post a Comment