മുംബൈ: കേരളത്തിലെ ഉപതെരഞ്ഞെടുപ്പിനൊപ്പം ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കുന്ന മഹാരാഷ്ട്രയിലെയും ഝാര്‍ഖണ്ഡിലെയും തെരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎയ്ക്കും ഇന്‍ഡ്യാസഖ്യത്തിനും ലീഡ്. മഹാരാഷ്ട്രയില്‍ ബിജെപി ഉള്‍പ്പെടുന്ന സഖ്യം 211 സീറ്റുകളിലാണ് മുന്നേറ്റം നടത്തുന്നത്. വോട്ടെണ്ണല്‍ രണ്ടാം ഘട്ടവും പൂര്‍ത്തിയാകുന്ന സ്ഥിതിയില്‍ കൂറ്റന്‍ ലീഡാണ് മഹായുതി സഖ്യം നേടിയിരിക്കുന്നത്.
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഝാര്‍ഖണ്ഡില്‍ ഇന്‍ഡ്യാസഖ്യം എന്‍ഡിഎ യ്ക്ക് മേല്‍ ശക്തമായ കുതിപ്പ് നടത്തുകയാണ്. ഝാര്‍ഖണ്ഡില്‍ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഹാരാഷ്ട്രയുടെ നേരെ വിപരീതമാണ്. 43 സീറ്റുകളില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാ സഖ്യത്തിന് മുന്‍തൂക്കമുണ്ട്. 23 സീറ്റുകളിലാണ് ഇവിടെ എന്‍ഡിഎ സഖ്യത്തിന് ലീഡില്‍ എത്താന്‍ കഴിഞ്ഞിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഫലങ്ങള്‍ എക്‌സിറ്റ് പോളുകള്‍ ഏകദേശം ശരിവെച്ചാണ് നീങ്ങുന്നതെങ്കിലും ഝാര്‍ഖണ്ഡില്‍ സ്ഥിതി മറിച്ചാണ്.
ആദ്യഘട്ടത്തില്‍ 43 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നതെങ്കില്‍ രണ്ടാം ഘട്ടത്തില്‍ 38 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഭരിക്കുന്ന മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയാണ് ഇവിടെ ഇന്ത്യന്‍ സഖ്യത്തെ നയിക്കുന്നത്. ഇത്തവണ ബിജെപിയില്‍ നിന്നും കനത്ത വെല്ലുവിളിയായിരുന്നു ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് ഇവിടെ നേരിടേണ്ടി വന്നത്. എക്സിറ്റ് പോളുകള്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും, മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഹേമന്ത് സോറന്റെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ജെഎംഎം.
Post a Comment