ബെംഗളൂരു> കര്ണാടകയിലെ ബിജെപി നേതാവും മുന് എംഎല്എയുമായ സിപി
യോഗേശ്വര് കോണ്ഗ്രസിലേക്ക്. ചെന്നപട്ടണ ഉപതെരഞ്ഞെടുപ്പില് യോഗേശ്വര് കോണ്ഗ്രസ് സ്ഥാനാര്ഥിയാകുമെന്നാണ് സൂചന.
യോഗേശ്വറിനെ ജെഡി(എസ്) സ്ഥാനാര്ഥിയാക്കുന്നത് പരിഗണിക്കാന് ബിജെപി അധ്യക്ഷന് ജെ.പി നഡ്ഡ തന്നോട് ആവശ്യപ്പെട്ടതായി എച്ച്.ഡി കുമാരസ്വാമി പാര്ട്ടി പ്രവര്ത്തകരോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കൂടുമാറ്റം.
പിസിസി അധ്യക്ഷനും കര്ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില് യോഗേശ്വറിനെ പാര്ട്ടിയിലേക്ക് സ്വാഗതം ചെയ്തു. പാര്ട്ടി ഓഫീസില് നടന്ന ചടങ്ങില് പാര്ട്ടി പതാകയും ഷാളും ശിവകുമാര് യോഗേശ്വറിന് സമ്മാനിച്ചു. പാര്ട്ടി എംഎല്എമാരും ബെംഗളൂരു റൂറല് മുന് എംപി ഡി.കെ സുരേഷും ചടങ്ങില് പങ്കെടുത്തു.
Post a Comment