കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക പുറത്ത്. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും ചേലക്കരയില്‍ രമ്യ ഹരിദാസിനും സാധ്യത. സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്.
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി രാജി സമര്‍പ്പിച്ചതിന് പിന്നാലെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു. സ്ഥാനാര്‍ത്ഥികളുടെ പേര് സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി സി കൃഷ്ണകുമാറും ശോഭ സുരേന്ദ്രനും സാധ്യത പട്ടികയിലുണ്ട്.
Post a Comment