വയനാട്ടില്‍ അമ്മയോടൊപ്പം കടയിലേക്ക് പോയ ആറ് വയസുകാരി പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വാല്‍പ്പാറയില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശികളുടെ മകള്‍ അപ്‌സര ഖാത്തൂന്‍ ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം.
അമ്മയോടൊപ്പം നടന്നുപോയ കുട്ടിയെ പുലി കടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തേയില തോട്ടത്തില്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് വനാതിര്‍ത്തിയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കള്‍ തോട്ടം തൊഴിലാളികളാണ്. പ്രദേശത്ത് വന്യ മൃഗ ശല്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
Post a Comment