കല്‍പ്പറ്റ: രാഹുല്‍ഗാന്ധിക്ക് പിന്നാലെ പ്രിയങ്കാഗാന്ധി കൂടി മണ്ഡലത്തില്‍ എത്തുമ്പോള്‍ വയനാട് ആവേശത്തില്‍ അനേകായിരങ്ങളാണ് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ തോരങ്ങളും മൂവര്‍ണ്ണ ബലൂണുകളും ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ കല്‍പ്പറ്റ നഗരത്തില്‍ തടിച്ചുകൂടിയത്. പലയിടത്തും പ്രിയങ്കയ്ക്ക് സ്വാഗതമോതിക്കൊണ്ടുള്ള ഹോര്‍ഡിംഗുകളും ബോര്‍ഡുകളും ഉയര്‍ത്തി.
കോണ്‍ഗ്രസോ മുസ്‌ളീംലീഗോ ഇത്തവണ കൊടികള്‍ ഉയര്‍ത്തിയില്ല. പകരം കൊടിയുടെ വര്‍ണ്ണം വരുന്ന ബലൂണുകളാണ് കൂടുതലായും ഉയര്‍ത്തിയത്. റോഡ്‌ഷോയില്‍ പങ്കെടുക്കാന്‍ നിരവധിപേരാണ് കല്‍പ്പറ്റയിലേക്ക് എത്തിയത്. 'പ്രിയങ്കാഗാന്ധിക്ക് സ്വാഗതം' എന്നെഴുതിയ പ്ലക്കാര്‍ഡുകളും അവര്‍ ഉയര്‍ത്തിയിരുന്നു. വെയിലും ചൂടും വകവയ്ക്കാതെയാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനാവലി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് എത്തിയത്. രാഹുല്‍ഗാന്ധിയുടേയും പ്രിയങ്കയുടേയും ചിത്രങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകളാണ് ഒരുക്കിയിരുന്നത്.
വിവിധ ജില്ലകളില്‍ നിന്നടക്കമാണ് പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. പ്രിയങ്കയ്‌ക്കൊപ്പം സഹോദരന്‍ രാഹുല്‍ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലുണ്ട്. ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലെത്തിയ രാഹുല്‍ കാര്‍ മാര്‍ഗ്ഗം പോയ ശേഷം അവിടെ നിന്നുമാണ് ഇരുവരും പുതിയസ്റ്റാന്റിലേക്ക് എത്തിയത്. ആവേശത്തിമിര്‍പ്പിലാണ് വയനാട്. കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
Post a Comment