തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പാർട്ടിക്ക് നൽകിയ പരാതി പുറത്തുവിട്ട് നിലമ്പൂർ എംഎൽഎ പിവി അൻവർ. സ്വർണക്കടത്തിന്റെ പങ്ക് പി ശശി പറ്റുന്നുവെന്നും അൻവർ ആരോപിച്ചു. പ്രാദേശിക നേതാക്കൾ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചാൽ തടയും. താൻ പറഞ്ഞോളാമെന്ന് അറിയിച്ച് നേതാക്കളെ തിരിച്ചയക്കുമെന്നും അൻവറിന്റെ പരാതിയിൽ പറയുന്നു. ആർഎസ്എസ്, കോൺഗ്രസ് നേതാക്കൾക്ക് പൊലീസ് സ്റ്റേഷനുകളിൽ സ്വാധീനമുണ്ട്. സാമ്പത്തിക തർക്കങ്ങളിൽ ഇടനില നിന്ന് ലക്ഷങ്ങൾ തട്ടുന്നുവെന്നും ശശിക്കെതിരായ പരാതിയിൽ പറയുന്നു.
ചില കേസുകളിൽ ഒത്തുതീർപ്പുണ്ടാക്കി കമ്മീഷൻ കൈപ്പറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്ന പരാതിക്കാരികളുടെ ഫോൺ നമ്പറുകൾ ശശി വാങ്ങുമെന്നും സ്ത്രീകളെ വിളിച്ച് ശൃംഗാരഭാവത്തിൽ ഇടപെടുന്നുവെന്നും ഉൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് ശശിക്കെതിരെയുള്ള പരാതിയിലുള്ളത്. എല്ലാം ഉന്നയിക്കുന്നത് ഉത്തമബോധ്യത്തിലെന്നും അൻവർ പറഞ്ഞു.
Post a Comment