പാലക്കാട്: പാലക്കാട് കൂറ്റനാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. വയറിന് കുത്തേറ്റ വിദ്യാര്‍ത്ഥിയെ കുന്നംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂറ്റനാട് മലറോഡില്‍ ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം.
തൃത്താല സബ്ജില്ലാ കലോത്സവത്തിനിടെയാണ് കുമരനെല്ലൂര്‍, മേഴത്തൂര്‍ ഗവ. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പരസ്പരം കളിയാക്കി സോഷ്യല്‍ മീഡിയയില്‍ റീല്‍സ് ഇട്ടതിനെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ അടിപിടി നടന്നിരുന്നു. ഇത് പരിഹരിക്കുന്നതിനായി നടന്ന ചര്‍ച്ചക്കിടെയാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണ് വിളിച്ചുവരുത്തിയതെന്നും കുമരനെല്ലൂരിലെ വിദ്യാര്‍ത്ഥി കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ മൂന്ന് കുട്ടികളെ കസ്റ്റഡിയില്‍ എടുത്തതായി സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ അറിയിച്ചു.
Post a Comment