ഡൽഹി: പരിക്കേറ്റ് ചികിത്സ തേടി ആശുപത്രിയിലെത്തിയവർ ഡോക്ടറെ വെടിവെച്ചു കൊന്നു. ഡൽഹിയിലെ ജയ്ത്പൂർ ഏരിയയിലൽ കാളിന്ദി കുഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയായിരുന്നു നടക്കുന്ന കൊലപാതകം നടന്നത്.
കാളിന്ദി കുഞ്ചിലെ നിമ ആശുപത്രിയിലാണ് പരിക്കുകളോടെ രണ്ട് പേർ ചികിത്സ തേടിയെത്തിയത്. ഇവരെ ജീവനക്കാർ പരിചരിച്ച് ആവശ്യമായി ചികിത്സ നൽകി. ഇതിന് ശേഷം ഡോക്ടറെ കാണമെന്ന് ആവശ്യപ്പെടുകയായിരുന്നുയ. തുടർന്ന് ഡോക്ടറുടെ ക്യാബിനിൽ കയറിയ ഇരുവരും പൊടുന്നനെ തോക്കെടുത്ത് വെടിയുതിർത്തു എന്നാണ് റിപ്പോർട്ടുകൾ. ഡോക്ടർ തൽക്ഷണം മരിച്ചു.
സംഭവത്തിന് ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട രണ്ട് പേരെയും ഇതുവരെ കണ്ടെത്താനായില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇവർ ആരാണെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post a Comment