Join News @ Iritty Whats App Group

ജമ്മു കശ്മീരിൽ ബിജെപി സ്ഥാനാർഥി സയ്യിദ് മുഷ്താഖ് ബുഖാരി അന്തരിച്ചു

ന്യൂഡല്‍ഹി: ജമ്മു കശ്മീർ മുൻ മന്ത്രിയും ബിജെപി നേതാവുമായ സയ്യിദ് മുഷ്താഖ് ബുഖാരി (75) അന്തരിച്ചു. പൂഞ്ച് ജില്ലയിലെ സ്വവസതിയില്‍ ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ ഹൃദയസ്തംഭനം മൂലമാണ് മരണം. സുരൻകോട്ട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു സയ്യിദ് മുഷ്താഖ്. ദീർഘകാലമായി അസുഖബാധിതനായിരുന്നു.

40 വര്‍ഷത്തോളം നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തനകനും മുന്‍മന്ത്രിയുമായിരുന്ന ബുഖാരി പട്ടികവർഗ സംവരണ മണ്ഡലമായ സുരൻകോട്ടിൽ നിന്നും രണ്ടുതവണ എം.എല്‍.എ. ആയിട്ടുണ്ട്. ബുഖാരിയുടെ മരണം, ജമ്മു-കശ്മീരില്‍ പാര്‍ട്ടിക്ക് കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന പറഞ്ഞു.

പഹാടി വിഭാഗത്തില്‍പെട്ട രാഷ്ട്രീയ നേതാവായിരുന്നു ബുഖാരി. ഒരു കാലത്ത് നാഷനൽ കോൺഫറൻസ് നോതാവ് ഫറൂഖ് അബ്ദുല്ലയുടെ വിശ്വസ്തനായിരുന്നു. ഫറൂഖ് അബ്ദുല്ലയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് 2022 ഫെബ്രുവരിയിൽ ബുഖാരി പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group