Join News @ Iritty Whats App Group

വേണ്ട മുൻകരുതലുകൾ എടുത്തില്ല, വീഴ്ചയുടെ ആദ്യ ഉത്തരവാദിത്തം പൊലീസിനെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി


കാസർകോട് : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ പൊലീസ് വീഴ്ചയുണ്ടായെന്നാരോപിച്ച് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. വീഴ്ചയുടെ ആദ്യ ഉത്തരവാദിത്തം പൊലീസിനാണ്. പൊലീസ് നേരത്തെ സ്ഥലം പരിശോധിക്കേണ്ടതായിരുന്നു. 

ഇത്രയധികം ആളുകൾ കൂട്ടംകൂടി നിൽക്കുന്നിടത്ത് പൊലീസ് വേണ്ട രീതിയിൽ മുൻകരുതലെടുക്കണമായിരുന്നു. അപകടകരമായ രീതിയിൽ സ്ഫോടക വസ്തുക്കളുണ്ടോ, അതെവിടെയാണ് സൂക്ഷിക്കുന്നതെന്നെല്ലാം പൊലീസ് ആദ്യം പരിശോധിക്കേണ്ടതുണ്ടായിരുന്നു. തെയ്യം നടക്കുന്നിടത്ത് മുൻകരുതലെടുക്കണം. ഇത്തരം ഒരു അപകടം ആർത്തിക്കാൻ ഇനിയെങ്കിലും ഇടയാകരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group