കണ്ണൂര്‍; എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പിപി ദിവ്യക്കെതിരെ കണ്ണൂര്‍ ജില്ലാ കലക്ടറേറ്റ് ജീവനക്കാര്‍ മൊഴി നല്‍കി. എഡിഎമ്മിന്റെ യാത്രയപ്പിലേക്ക് വാക്കാല്‍ പോലും ദിവ്യയെ ക്ഷണിച്ചിരുന്നില്ല എന്നാണ് റവന്യൂ വിഭാഗം ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കിയത്.
ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായാണെന്നും പ്രസംഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നുമാണ് ജീവനക്കാര്‍ പറയുന്നത്. എഡിഎം മൂന്നുവരിയില്‍ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തവര്‍ പൊലീസിനോട് പറഞ്ഞു.
അതിനിടെ നവീന്‍ ബാബുവിന് എതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെ പൊലീസ് ചോദ്യം ചെയ്തു. കൈക്കൂലി ആരോപണം കെട്ടിച്ചമച്ചതാണ് എന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് മൊഴിയെടുത്തത്. അതിനിടെ ജാമ്യ ഹര്‍ജിയില്‍ നവീനെതിരെ വീണ്ടും ആരോപണം ഉന്നയിച്ച് പിപി ദിവ്യ. എഡിഎമ്മിനെതിരെ പ്രശാന്തന്‍ മാത്രമല്ല ഗംഗാധരന്‍ എന്ന മറ്റൊരു സംരംഭകന്‍ കൂടി പരാതി പറഞ്ഞിട്ടുണ്ട് എന്നാണ് അവര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്.
Ads by Google
Post a Comment