ഇരിട്ടി : പായം പഞ്ചായത്തിലെ ജബ്ബാർക്കടവ് പാർക്ക് ഹരിത ടൂറിസ്സത്തിലേക്കുള്ള അംഗീകാരം നേടുന്നതിനുള്ള സ്ഥാപനതല അവതരണം നടത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങളും അവിടെക്കുള്ള വഴികളും ഹരിത പെരുമാറ്റ ചട്ടത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഹരിത ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി മാലിന്യം നിക്ഷേപിക്കപ്പെടുന്ന പൊതു ഇടങ്ങൾ സൗന്ദര്യ വത്ക്കരിക്കുന്നതിനും പാർക്കുകളാക്കി മാറ്റുന്നതിനും ജനകീയ കൂട്ടായ്മയോടെയിളള സാധ്യതകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ശ്രമം നടത്തിയിരുന്നു. അത്തരത്തിൽ ജനകിയ കൂട്ടായ്മയോടെ നിർമ്മിച്ച പാർക്കാണ് ജബ്ബാർക്കാവ് പാർക്ക്. ഹരിത ടൂറിസ്സത്തിൽ ഇടം നേടാൻ സാധ്യതയേറെയുള്ള പാർക്ക് എന്ന നിലയിലാണ് പഞ്ചായത്തിന്റെ ആവശ്യപ്രകാരം ഹരിതകേരളം മിഷൻ പാർക്കിനെ ശുപാർശ ചെയ്യുന്നത്. മാലിന്യ സംസ്‌കരണം, ശുദ്ധമായ കുടിവെള്ള ലഭ്യത, ജലസ്രോതസ്സുകളുടെ സംരക്ഷണം, ഊർജ്ജ സംരക്ഷണം, തുടങ്ങിയ വിവിധ ഘടകങ്ങൾ സംയോജിപ്പിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
പ്രാദേശിക ജനങ്ങളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിടുന്നു. സംസ്ഥാനത്ത് നിലവിലുള്ള ടൂറിസ്സം കേന്ദ്രങ്ങളോടൊപ്പം ഈ പാർക്കിനെയും ഉൾപ്പെടുത്താനുള്ള സാധ്യതകൾ ഏറെയാണ്. ഇത്തരത്തിൽ പായം പഞ്ചായത്തിൽ ഇരിട്ടി ഇക്കോ പാർക്ക് ഇതിനകം തന്നെ ഹരിത ടൂറിസ്സം കേന്ദ്രമായി പ്രഖ്യാപിച്ചത്. ആവാസ്ഥ പഠനം, തദ്ദേശഭരണ സ്ഥാപനങ്ങളുമായുള്ള ചർച്ചകൾ,അവതരണം നടത്തൽ, സാധ്യതകൾ, പരിമിതികൾ , നിലവിലെ പ്രശ്‌നങ്ങൾ ,സ്ഥായിയായ പരിഹാരം നടപടികൾ തുടങ്ങിയ ചർച്ച ചെയ്യും.
രണ്ടാം ഘട്ട പ്രവർത്തനമാണ് സ്ഥാപനതല അവതരണം നടത്തിയത്. പഞ്ചായത്ത് പ്രസിസന്റ് പി.രജനി ഉദ്ഘാടനം ചെയ്തു. സ്ഥാപനതല അവതരണം ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ ജയപ്രകാശ് പന്തക്ക നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: എം. വിനോട് കുമാർ അധ്യക്ഷത വഹിച്ചു.നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഹരിത ടൂറിസം കേന്ദ്രമാവാൻ സധ്യതയുള്ള പാർക്കിന്റെ സ്ഥാപനതല അവതരണ പരിപാടിക്ക് ജനപ്രതിനിധികൾ ,പാർക്ക് സമിതി ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ . കുടുംബീ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, വിവര വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ തുടങ്ങിയവ വിപുലീകരിച്ചു കൊണ്ട് ഹരിത ടൂറിസം കേന്ദ്രമായി മാറാനാണ് ജബ്ബാർക്കടവ് പാർക്ക് തയ്യാറെടുക്കുന്നത്. നവംബറിൽ ജബ്ബാർക്കടവ് പാർക്ക് ഹരിത ടൂറിസ്സം കേന്ദ്രമായി പ്രഖ്യാപിക്കുന്നതാണ്.
തണലും തണുപ്പുമേറ്റ് വിശ്രമിക്കാൻ പുഴയോട് ചേർന്നൊരിടം എന്ന നിലയിൽ ജബ്ബാർക്കടവ്പാർക്കിലേക്ക് സന്ദർശകരെ ആകർഷിക്കുന്നത്. പായം ഗ്രാമപഞ്ചായത്ത്, ഡസ്റ്റിനേഷൻ മാനേജ്‌മെന്റ് എന്നിവ ചേർന്ന് ഒരുക്കിയ പാർക്ക് ഇപ്പോൾ കണ്ണൂരിന്റെ ടൂറിസം ഭൂപടത്തിൽ ഇടം നേടുന്ന ഘട്ടത്തിലാണ്. ഇരിട്ടി പുഴയോട് ചേർന്ന് നില്ക്കുന്ന പാർക്കിൽ മരങ്ങൾ നിലനിർത്തിയും .പുതിയ ചെടികൾ വെച്ചുപിടിപ്പിച്ചുമാണ് പാർക്ക് ഒരുക്കിയത്. ഇരിപ്പിടങ്ങൾ, ഊഞ്ഞാൽ, തുടങ്ങിയവയും ഇവിടെ സന്ദർശകർക്ക് വേണ്ടി ഒരുക്കുന്നുണ്ട്.ജബ്ബാർ കടവ് ഇക്കോ പാർക്ക് സംരക്ഷണസമതി സെക്രട്ടറി ഷിതു കരിയാൽകമ്മറ്റി അംഗങ്ങളായ പി.വി മനോജ് കുമാർ, കെ. കെ .കുഞ്ഞികൃഷ്ണൻ, എ. ജയചന്ദ്രൻ, ശ്യംജിത്ത്, സി.എസ് ജയചന്ദ്രൻ, കെ.ധനേഷ് എന്നിവർ സംസാരിച്ചു.
സംസാരിച്ചു.
Post a Comment