പാലക്കാട് ; നിയമസഭ ഉപതെരഞ്ഞെടുപ്പിനുള്ള തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി വി അന്‍വര്‍ എം എല്‍എ. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായിരിക്കും പിന്തുണയെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വ്യക്തിപരമായി അപമാനിച്ചതെല്ലാം സഹിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല പിന്തുണ നല്‍കുന്നതെന്നും വര്‍ഗീയ രാഷ്ട്രീയത്തെ ചെറുക്കാന്‍ രാഹുലിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി. കണക്ക് തീര്‍ക്കേണ്ട വേദിയല്ല ഇത്. ചേലക്കരയിലെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ല. അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞാലും ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ല.
Post a Comment