കൊല്ലം വെളിച്ചിക്കാലയിൽ സഹോദരനെ ആക്രമിച്ചതറിഞ്ഞെത്തിയ യുവാവിനെ കുത്തിക്കൊന്ന സംഘത്തിലെ 3 പ്രതികൾ പിടിയിൽ. പ്രാഥമിക പ്രതി പട്ടികയിലുള്ള ഒന്നാം പ്രതി സദ്ദാം, അൻസാരി, നൂർ എന്നിവരാണ് പിടിയിലാണ്. അതേസമയം 4 പേർ കൂടി കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന.
യുവാക്കൾ തമ്മിലുള്ള തർക്കം കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി നവാസിന്റെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് കൊലപാതകമുണ്ടായത്. നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയിൽ തടഞ്ഞു നിർത്തി അക്രമിച്ചിരുന്നു. ഇത് ചോദിക്കാനെത്തിയ നവാസും അക്രമി സംഘവും തമ്മിൽ തർക്കം ഉണ്ടായി. ഇത് കയ്യാങ്കളിയിലേക്ക് എത്തി.
അതിനിടെ അക്രമി സംഘത്തിലൊരാൾ നവാസിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. കഴുത്തിന് പിന്നില്‍ ആഴത്തില്‍ കുത്തേറ്റ നവാസ് തല്‍ക്ഷണം മരിച്ചു. ക്രിമിനൽ പശ്ചാത്തലമുളള സംഘമാണ് ആക്രമണം നടത്തിയത്. അതേസമയം കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കണ്ണനല്ലൂര്‍ പൊലീസാണ് സംഭത്തില്‍ അന്വേഷണം നടത്തുന്നത്.
Post a Comment