Join News @ Iritty Whats App Group

ശനിയാഴ്ച്ച പ്രവൃത്തി ദിവസം; സംസ്ഥാന വ്യാപകമായി ശനിയാഴ്ച്ച കെ എസ് യു ഐറ്റിഐകളിൽ പഠിപ്പുമുടക്കും


തിരുവനന്തപുരം : കേരളത്തിലെ ഐ റ്റി ഐ സ്ഥാപനങ്ങളില്‍ ശനിയാഴ്ച്ച പ്രവൃത്തി ദിവസമായി തുടുരുന്നതില്‍ പ്രതിക്ഷേധം ശക്തമാക്കി കെ എസ് യു. നിരന്തരമായ ആവശ്യമുയര്‍ന്നിട്ടും വിഷയത്തില്‍ വിദ്യാര്‍ത്ഥി വിരുദ്ധ നയം സ്വകരീക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐ റ്റി ഐ കളില്‍ നാളെ ( 28-09-2024, ശനി) കെ എസ് യു പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

പ്രതിഷേധ പരിപാടികളുടെ ഭാഗമായി സെപ്റ്റംബർ 26 വ്യാഴാഴ്ച്ച ഐ.റ്റി.ഐകളിൽ വിദ്യാർത്ഥി സദസ്സുകളും കെ.എസ്.യു സംഘടിപ്പിച്ചിരുന്നു. ഇടതുപക്ഷ സംഘടനകളിലെ ആഭ്യന്തര കലഹം മൂലമാണ് ഐ.റ്റി.ഐകളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതെന്നും, കെ.എസ്.യു സംസ്ഥാന പ്രസിഡന്റെ്‌ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group