Join News @ Iritty Whats App Group

ഏഴര വർഷത്തിന് ശേഷം പൾസർ സുനി പുറത്തേക്ക്; ജാമ്യം കർശന ഉപാധികളോടെ , മാധ്യമങ്ങളോട് സംസാരിക്കരുത്


കൊച്ചി : കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി പുറത്തേക്ക്. വിചാരണ കോടതി ജാമ്യത്തിൽ വിട്ടു. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനി പുറത്തേക്കെത്തുന്നത്. കർശന ഉപാധികളോടെയാണ് പൾസർ സുനിയെ ജാമ്യത്തിൽ വിട്ടിരിക്കുന്നത്.സാക്ഷികളെ സ്വാധീനിക്കരുതെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.

ഒരു സിം ൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല,ഉപയോ​ഗിക്കുന്ന സിമ്മിന്റെ വിവരങ്ങൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കണമെന്ന് കോടതി നിർദേശം നൽകി. പൾസർ സുനിയുടെ സുരക്ഷ റൂറൽ പോലീസ് ഉറപ്പാക്കണം എന്ന് കോടതി നിർദേശിച്ചു. അനുമതിയിലാതെ വിചാരണ കോടതിയുടെ പരിതി വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് ഒരു ലക്ഷം രൂപയും രണ്ട് ആള്‍ ജാമ്യം എന്നിവയാണ് വ്യവസ്ഥകള്‍.

നടിയെ അക്രമിച്ച കേസിൽ സുപ്രീം കോടതിയാണ് പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി നിർദേശം നൽകിയിരുന്നത്. 2017- ഫെബ്രുവരി 23 മുതൽ സുനി എറണാകുളം സബ് ജയിലിലാണ് കഴിഞ്ഞിരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group