പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴുകി വൃത്തിയാക്കി പൂക്കളമിട്ടിരിക്കുകയാണ് ആലപ്പുഴ വീയപുരത്തെ ഹരിതകര്‍മ്മസേന.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതാണ് അവരുടെ ജോലി. ഓണം വന്നതോടെ ആ പ്ലാസ്റ്റിക് മാലിന്യം വൃത്തിയാക്കി പൂക്കളമിടാനും അവർ തീരുമാനിച്ചു.
പ്ലാസ്റ്റിക് കവറുകളും കുപ്പികളുമാണ് പൂക്കൾക്ക് പകരം ഉപയോഗിച്ചിരിക്കുന്നത്. ഉള്ളതുകൊണ്ട് ഓണം ആഘോഷിക്കാം എന്ന ചിന്തയാണ് ഈ അത്തപ്പൂക്കളത്തിന് പിന്നിൽ.
Post a Comment