Join News @ Iritty Whats App Group

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ട്രംപിനെതിരേ ആക്രമണം ; സംഭവത്തില്‍ അറസ്റ്റിലായത് നിര്‍മ്മാണത്തൊഴിലാളി


ന്യൂഡല്‍ഹി: ഫ്‌ലോറിഡയില്‍ ഞായറാഴ്ച നടന്ന വധശ്രമത്തില്‍ നിന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഷ്ടിച്ച് രക്ഷപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്ന റയാന്‍ റൂത്ത് നിര്‍മ്മാണത്തൊഴിലാളി. 58 കാരനായ റയാന്‍ വെസ്ലി റൗത്ത് അറസ്റ്റിലായി. സ്‌കോപ്പും ഗോപ്രോ ക്യാമറയുമുള്ള ഉയര്‍ന്ന ശക്തിയുള്ള എകെ 47 സ്റ്റൈല്‍ റൈഫിളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.

ന്യൂയോര്‍ക്ക് ടൈംസ് പറയുന്നതനുസരിച്ച്, നോര്‍ത്ത് കരോലിന ഗ്രീന്‍സ്‌ബോറോയില്‍ നിന്നുള്ള മുന്‍ നിര്‍മ്മാണ തൊഴിലാളിയാണ് റൗത്ത്. സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ വെടിയുതിര്‍ത്തപ്പോള്‍, റൗത്ത് താന്‍ ഒളിച്ചിരുന്ന കുറ്റിച്ചെടികളില്‍ നിന്ന് പുറത്തുകടന്ന് കറുത്ത കാറില്‍ രക്ഷപ്പെട്ടു. കാര്‍ തിരിച്ചറിയാന്‍ ദൃക്സാക്ഷികള്‍ പോലീസിനെ സഹായിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ക്ക് കാര്‍ ട്രാക്ക് ചെയ്യാന്‍ കഴിഞ്ഞു.

മുന്‍കാലങ്ങളില്‍, പ്രത്യേകിച്ച് 2022 ലെ റഷ്യയുടെ അധിനിവേശത്തിന് ശേഷം ഉക്രെയ്‌നില്‍ സായുധ പോരാട്ടത്തില്‍ പങ്കെടുക്കാനുള്ള ശക്തമായ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളയാളാണ് റൗത്ത്. മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന എക്സിലെ ഒരു പോസ്റ്റില്‍, ഉക്രെയ്നില്‍ 'പൊരുതി മരിക്കാനുള്ള' സന്നദ്ധത റൗത്ത് പ്രഖ്യാപിച്ചിരുന്നു. ഇതാദ്യമായിട്ടല്ല അക്രമവുമായി ബന്ധപ്പെട്ട് റൂത്ത് പിടിയിലാകുന്നത്.

ഗ്രീന്‍സ്ബോറോയില്‍ 2002-ല്‍ പൂര്‍ണമായും ഓട്ടോമാറ്റിക് ആയുധവുമായി ഇയാള്‍ ഒരു കെട്ടിടത്തില്‍ നിന്നും പിടിയിലായിരുന്നു. കേസിന്റെ ഫലം വ്യക്തമല്ലെങ്കിലും കുറ്റങ്ങള്‍ ഗൗരവമുള്ളതായിരുന്നു. 2023 ല്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ യുദ്ധശ്രമങ്ങളെ പിന്തുണയ്ക്കാനും അഫ്ഗാന്‍ സൈനികരെ റിക്രൂട്ട് ചെയ്യാനും ഉക്രെയ്‌നിലേക്ക് യാത്ര ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group