ഓണക്കാലത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിർദേശങ്ങളുമായി എംവിഡി. ബ്ലോക്കിൽ നിർബന്ധമായും ക്യൂ പാലിക്കണമെന്നാണ് പ്രധാന നിർദേശം. ഒപ്പം പരമാവധി പബ്ലിക് ട്രാൻസ്‌പോർട് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും എംവിഡി നിർദേശിച്ചു.
എംവിഡി നിർദേശങ്ങൾ ഇങ്ങനെ
1. ബ്ലോക്കിൽ നിർബന്ധമായും ക്യൂ പാലിക്കുക .
2. ബ്ലോക്കിൽ കിടക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾക്കും സൈഡ് റോഡിൽ നിന്നും റോഡ് മുറിച്ചു കടക്കാൻ ആരെക്കിലും ഉണ്ടെങ്കിലും അവർക്ക് വഴി നൽകുക . ഞാൻ ബ്ലോക്കിൽ അല്ലെ എല്ലാവരും കിടക്കട്ടെ എന്ന സങ്കുചിത ചിന്ത ഒഴിവാക്കുക .
3.ബ്ലോക്കിൽ നിന്നും ഒരു വണ്ടിെയെങ്കിലും ഒഴിവായാൽ തനിക്ക് കുറച്ചു മുൻപേ പോകാൻ സാധിക്കും എന്ന യാഥാർഥ്യം മനസിലാക്കുക
4. പരമാവധി പബ്ലിക് ട്രാൻസ്‌പോർട് സംവിധാനം ഉപയോഗപ്പെടുത്തുക.
5. പീക്ക് ടൈമിൽ ഷോപ്പിംഗ് പോലുള്ള കാര്യങ്ങൾക്കുള്ള യാത്ര മാറ്റി offpeak ടൈം തിരഞ്ഞെടുക്കുക.
6. റോഡിൽ അനാവശ്യ പാർക്കിംഗ് ഒഴിവാക്കുക.
7. കടയുടെ മുന്നിൽ പാർക്കിങ് സ്പേസ് ലഭ്യമല്ലെങ്കിൽ മുന്നോട്ട് പോയി റോഡിൽ നിന്നും ഇറക്കി പാർക്ക് ചെയ്തിട്ട് തിരികെ നടന്നു വരിക . റോഡിൽ നിർബന്ധം ആയും പാർക്കിംഗ് പാടില്ല.
Post a Comment