Join News @ Iritty Whats App Group

പിതാവും രണ്ടാനമ്മയും മർദിച്ച ഷെഫീക്കിനെ ഉപേക്ഷിക്കാനാകില്ല; സർക്കാർ ജോലി വേണ്ടെന്ന് രാഗിണി, പകരം അഭ്യർത്ഥന



ഇടുക്കി: ഇടുക്കി കുമളിയിൽ പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദ്ദനത്തിനിരായായ കുഞ്ഞ് ഷെഫീക്കിനെ പരിചരിക്കുന്ന രാ​ഗിണിക്ക് സർക്കാർ സഹായം. സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സംയോജിത ശിശു വികസന പദ്ധതി അറ്റൻഡന്ററായി രാ​ഗിണിയെ സർക്കാർ നിയമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനമുണ്ടായത്. എന്നാൽ ഷെഫീക്കിനെ ഉപേക്ഷിച്ച് ജോലിയിൽ പ്രവേശിക്കാനില്ലെന്നാണ് രാഗിണിയുടെ തീരുമാനം. 



ഷെഫീഖിനെ വിട്ട് ജോലിയ്ക്ക് പോവുന്ന സാഹചര്യമില്ല. സർക്കാർ സഹായത്തിന് വൈകിപ്പോയി. അതിൽ നിരാശ മാത്രമേയുള്ളൂ. ഷെഫീഖ് വളർന്നു വലുതായി. ഞാനെന്ത് പറഞ്ഞുകൊടുക്കുന്നുവോ അത് ചെയ്യും. അല്ലാതെ കൊച്ചുപിള്ളേരുടെ സ്വഭാവം തന്നെയാണ് ഇപ്പോഴും. സാധാരണ കുട്ടികൾ ഉള്ളവർക്ക് പോലും ജോലിയ്ക്ക് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. എങ്ങനെ ഈ കൊച്ചിനെ വിട്ട് ജോലിക്കു പോകുമെന്നാണ് സർക്കാരിനോട് ചോദിക്കാനുള്ളതെന്നും രാ​ഗിണി പറഞ്ഞു. 



ജോലിയല്ല ഇപ്പോൾ വേണ്ടത്. ഷെഫീഖിന്റെ അമ്മയായി മുന്നോട്ട് പോവും. മരണംവരെ പോകണം. ആയയായി ജോലി ചെയ്യുന്നതിനുള്ള ആനുകൂല്യം വേണം. പെൻഷൻ ഉൾപ്പെടെയുള്ള കെയർടേക്കറിന് വേണ്ട ആനൂകൂല്യങ്ങളാണ് തനിക്ക് വേണ്ടതെന്നും അതാണ് സർക്കാരിനോട് ആവശ്യപ്പെടുന്നതെന്നും രാ​ഗിണി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group