Join News @ Iritty Whats App Group

അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തി അരവിന്ദ് കെജ്‌രിവാൾ; ‘വോട്ടർമാർ തീരുമാനിക്കാതെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ല’


അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആറ് മാസത്തെ ജയിൽ വാസത്തിന് ശേഷം ജയിൽ മോചിതനായി എത്തിയിട്ടായിരുന്നു കെജ്‌രിവാളിന്റെ പ്രഖ്യാപനം. രണ്ട് ദിവസത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞു.



വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ഡൽഹിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് കെജ്‌രിവാൾ പറഞ്ഞു. ജയിലായാലും വഴങ്ങരുതെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കളോട് കെജ്‌രിവാൾ പറഞ്ഞു. ബ്രിട്ടീഷ് ഭരണത്തെക്കാൾ ഏകാധിപത്യപരമാണ് കേന്ദ്രം. എല്ലാവിധ പിന്തുണയ്ക്കും നന്ദി. എഎപിക്ക് ദൈവത്തിൻ്റെ അനുഗ്രഹമുണ്ട്. താൻ രാജിവെക്കാതെ ഇരുന്നത് ഭരണഘടനയെ സംരക്ഷിക്കാൻ വേണ്ടിയാണ്. ഒരോ വീടുകളിലും പോകുമെന്നും ജനങ്ങളുടെ അഭിപ്രായം തേടുമെന്നും കെജ്‌രിവാൾ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group