Join News @ Iritty Whats App Group

നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ചാ​ല്‍ ര​ക്ത​ബ​ന്ധ​മി​ല്ലാ​ത്ത​വ​ര്‍​ക്കും അ​വ​യ​വം ദാ​നം ചെ​യ്യു​ന്ന​തി​ല്‍ ത​ട​സ​മി​ല്ല: ഹൈ​ക്കോ​ട​തി


കൊ​ച്ചി: ര​ക്ത​ബ​ന്ധ​മി​ല്ലാ​ത്ത​വ​ര്‍​ക്കും നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ചാ​ല്‍ അ​വ​യ​വം ദാ​നം ചെ​യ്യു​ന്ന​തി​ല്‍ ത​ട​സ​മി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി. അ​വ​യ​വ​ദാ​ന​ത്തി​നു സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു ന​ല്‍​കി​യ അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട ഓ​ഥ​റൈ​സേ​ഷ​ന്‍ ക​മ്മി​റ്റി തി​ര​സ്‌​ക​രി​ച്ച​തു ചോ​ദ്യം​ചെ​യ്ത് സ​മ​ര്‍​പ്പി​ച്ച ഒ​രു​കൂ​ട്ടം ഹ​ര്‍​ജി​ക​ള്‍ തീ​ര്‍​പ്പാ​ക്കി​യാ​ണു ജ​സ്റ്റീ​സ് വി.​ജി. അ​രു​ണി​ന്‍റെ ഉ​ത്ത​ര​വ്.

ജി​ല്ലാ​ത​ല ഓ​ഥ​റൈ​സേ​ഷ​ന്‍ സ​മി​തി​ക്കു രേ​ഖ​ക​ള്‍​സ​ഹി​തം ന​ല്‍​കി​യി​ട്ടും അ​വ​യ​വ​മാ​റ്റ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചെ​ന്നാ​ണു ഹ​ര്‍​ജി​യി​ലെ ആ​രോ​പ​ണം. അ​വ​യ​വം സ്വീ​ക​രി​ക്കേ​ണ്ട​വ​രു​ടെ അ​വ​സ്ഥ വ​ള​രെ ഗു​രു​ത​ര​മാ​യി​ട്ടും അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

മു​ത്ത​ച്ഛ​ൻ, മു​ത്ത​ശി, മാ​താ​പി​താ​ക്ക​ള്‍, മ​ക്ക​ള്‍, പേ​ര​ക്കു​ട്ടി​ക​ള്‍, സ​ഹോ​ദ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ത​മ്മി​ല്‍ മാ​ത്ര​മേ അ​വ​യ​വ​ദാ​നം പാ​ടു​ള്ളൂ​വെ​ന്നു നി​യ​മ​ത്തി​ല്‍ വ്യ​വ​സ്ഥ​യു​ള്ള​തി​നാ​ലാ​ണു അ​പേ​ക്ഷ നി​ര​സി​ച്ച​തെ​ന്നാ​യി​രു​ന്നു സ​മി​തി​യു​ടെ വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ല്‍ ഓ​ഥ​റൈ​സേ​ഷ​ന്‍ സ​മി​തി​യു​ടെ മു​ന്‍​കൂ​ര്‍ അ​നു​മ​തി വേ​ണ​മെ​ന്ന വ്യ​വ​സ്ഥ​യോ​ടെ രോ​ഗി​യു​മാ​യി വൈ​കാ​രി​ക​മാ​യ അ​ടു​പ്പ​മ​ട​ക്കം ചി​ല പ്ര​ത്യേ​ക ബ​ന്ധ​ങ്ങ​ളു​ള്ള​വ​ര്‍​ക്കും നി​യ​മ​പ്ര​കാ​രം അ​വ​യ​വം ദാ​നം ചെ​യ്യാ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വു​ക​ളു​ണ്ടെ​ന്ന ഹ​ര്‍​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ ടി.​പി. സാ​ജി​തി​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. സ​മി​തി​യു​ടെ മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ അ​വ​യ​വം നീ​ക്കം ചെ​യ്യാ​നാ​കി​ല്ലെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്.

ഈ ​ഉ​ത്ത​ര​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​പേ​ക്ഷ നി​ര​സി​ച്ച ഓ​ഥ​റൈ​സേ​ഷ​ന്‍ സ​മി​തി ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കു​ന്ന​ത​ല്ലെ​ന്നു കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഹ​ര്‍​ജി​ക്കാ​രു​ടെ അ​പേ​ക്ഷ​ക​ള്‍ പു​നഃ​പ​രി​ശോ​ധി​ച്ച് പ​ത്തു ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്കാ​നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group