Join News @ Iritty Whats App Group

"താജ്‌മഹൽ ഹിന്ദു ക്ഷേത്രമാണ്‌'; ശുദ്ധീകരിക്കാൻ പശുവിന്റെ ചാണകവും ഗംഗാജലവുമായി ഹിന്ദുത്വസംഘടനാ നേതാവ്‌

ആ​ഗ്ര> താജ്മഹൽ ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ശുദ്ധീകരിക്കാനായി പശുവിന്റെ ചാണകവും ഗംഗാജലവുമായി ഹിന്ദുത്വസംഘടനാ നേതാവ്. അഖില ഭാരത ഹിന്ദു മഹാസഭ കൺവീനർ ഗോപാൽ ചാഹർ ആണ് ഇന്നു രാവിലെ പശുച്ചാണകവുമായി എത്തിയത്. എന്നാൽ ഇയാളുടെ ശ്രമം സുരക്ഷാ ഉദ്യോ​ഗസ്ഥർ തടയുകയായിരുന്നു.



കഴിഞ്ഞ ദിവസം താജ്മഹൽ പരിസരത്ത് ഒരു വിനോദസഞ്ചാരി മൂത്രമൊഴിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. അതേ തുടർന്നാണ് ഇയാൾ ചാണകവും ഗംഗാജലവുമായി എത്തിയത്. ക്ഷേത്രമായ താജ്മഹലിനെ വിനോദസഞ്ചാരി അശുദ്ധമാക്കിയെന്നും അതിനാൽ ശുദ്ധീകരിക്കാനാണ് താൻ പശുച്ചാണകവും ​ഗം​ഗാജലവുമായി എത്തിയതെന്നുമായിരുന്നു ഇയാളുടെ വാദം. എന്നാൽ ഇയാളുടെ പ്രവൃത്തി പൊലീസ് തടഞ്ഞതൊടെ പൊലീസുമായും ഇയാൾ കോർത്തു. ഈ വിഷയം തങ്ങൾ കോടതിയിൽ എത്തിക്കുമെന്നും ഗോപാൽ ചാഹർ മാധ്യമങ്ങളോട് പറഞ്ഞു.


Agra, UP: A Hindu activist attempted to purify the Taj Mahal with cow dung and Ganga water, claiming the monument is a Hindu temple. However, he was stopped by security pic.twitter.com/sHMCr3AIwm

— IANS (@ians_india) September 15, 2024

Post a Comment

Previous Post Next Post
Join Our Whats App Group