കണ്ണൂര്‍: സമരത്തേക്കാള്‍ വലുത് യെച്ചൂരിയായതുകൊണ്ടാണ് ഇന്‍ഡിഗോ വിമാനത്തില്‍ കയറിയതെന്ന് മുന്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇ.പി. ജയരാജന്‍. രണ്ടു വര്‍ഷത്തെ ബഹിഷ്‌കരണം അവസാനിപ്പിച്ച് യെച്ചൂരിയെ കാണാന്‍ ഡല്‍ഹിയിലേക്ക് പോകാന്‍ ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് യാത്ര ചെയ്തു. ഇന്നലെ രാത്രി 10.30ന് കരിപ്പൂരില്‍ നിന്നാണ് ഇപി യാത്ര ചെയ്തത്.
വിമാനത്തില്‍ കയറിയത് ഇന്‍ഡിഗോയോടുള്ള സമരത്തേക്കാള്‍ വലുത് യെച്ചൂരിയായത് കൊണ്ടാണെന്നും പ്രതികരിച്ചു. യെച്ചൂരി മരണമടഞ്ഞ സാഹചര്യത്തില്‍ അടിയന്തിരമായി ഡല്‍ഹിയില്‍ എത്തുന്നതിന്റെ ഭാഗമായിട്ടാണ് വിമാനം പിടിച്ചത്. 2022 ജൂലായ് 13 ന് ആയിരുന്നു മുഖ്യമന്ത്രിക്കെതിരേ നടന്ന പ്രതിഷേധവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമായിരുന്നു ബഹിഷ്‌ക്കരണത്തിന് കാരണമായ സംഭവം.
തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചതും ഇത് ഇപി ജയരാജന്‍ തടയാന്‍ ശ്രമിച്ചതും വിവാദമായിരുന്നു. യൂത്ത് കോണ്‍ഗ്രസിന് രണ്ടാഴ്ച്ച വിലക്കും ഇപി ജയരാജന് ഒരാഴ്ച്ചത്തെ വിലക്കും തുടര്‍ന്ന് ഇന്‍ഡിഗോ പ്രഖ്യാപിച്ചിരുന്നു. ഈ വിലക്കില്‍ പ്രതിഷേധിച്ച ഇ.പി. താനിനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്ന് നിലപാട് എടുത്തു.
പിന്നീട് വന്ദേഭാരത് സര്‍വ്വീസ് തുടങ്ങിയതു മുതലാണ് ഇപിക്ക് യാത്ര തുടര്‍ച്ചയായി ചെയ്തത്. പിന്നീട് യാത്ര എയര്‍ഇന്ത്യയിലുമാക്കി. ഈ സംഭവത്തില്‍ ഇന്‍ഡിഗോ ക്ഷമാപണം നടത്തിയിട്ടും ഇപി ബഹിഷ്‌കരണം തുടരുകയായിരുന്നു. അതിനിടെയാണ് യെച്ചൂരിയുടെ വിയോഗം വരുന്നതും ദില്ലിയിലേക്ക് പെട്ടെന്ന് പുറപ്പെടേണ്ട സാഹചര്യം വന്നതും.
Post a Comment