Join News @ Iritty Whats App Group

തൃശൂര്‍ പൂരം കലക്കല്‍ ; പോലീസ്‌ അന്വേഷണമില്ലെങ്കില്‍ തനിക്കറിയാവുന്നത് ജനങ്ങളോട് പറയും: വി എസ് സുനില്‍ കുമാര്‍


തിരുവനന്തപുരം : പൂരം കലക്കിയതില്‍ അന്വേഷണമില്ലെന്ന നിലപാട് ഞെട്ടിക്കുന്നതെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍.മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് സര്‍ക്കാരിന്റെ ഭാഗത്തു എന്തെങ്കിലും നീക്കമുണ്ടെങ്കില്‍ അത് വേഗത്തില്‍ ആവട്ടെ എന്ന് കരുതിയാണ്.അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ആവില്ല.പോലീസ് ആസ്ഥാനത്തുനിന്ന് കൊടുത്ത മറുപടി ജനങ്ങളെ വിഡ്ഢിയാക്കുന്നതാണെന്നും വി എസ് സുനില്‍ കുമാര്‍ പറഞ്ഞു .

തൃശൂര്‍ പൂരം അലോങ്കലപ്പെട്ടത് യാദൃശ്ചികമെന്ന് പറയാനാവില്ലെന്നും അതിനു പിന്നില്‍ ആസൂത്രിതമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും സുനില്‍ കുമാര്‍ ആരോപിച്ചു. പൂരം കലക്കയതിനു പിന്നില്‍ ആരൊക്കെയന്നറിയാന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിവരാവകാശ അപേക്ഷ നല്‍കും.യാതൊരു തരത്തിലുള്ള മറുപടിയുമില്ലാതെ നീട്ടി കൊണ്ടുപോകാന്‍ ആണെങ്കില്‍ തനിക്കറിയുന്ന കാര്യങ്ങള്‍ ജനങ്ങളോട് തുറന്നു പറയും.ആര്‍ക്കാണ് പങ്ക് എന്നുള്ളത് അടക്കം പുറത്തുവരണം .

പൂരം കലക്കലിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡോ കലക്ടറോ അല്ല പൂരം നിര്‍ത്തിവെക്കാന്‍ പറഞ്ഞത്.മേളം പകുതി വച്ച് നിര്‍ത്താന്‍ പറഞ്ഞതാരാണ്.വെടിക്കെട്ട് നടത്തില്ല എന്ന് പ്രഖ്യാപിച്ചത് അതിനു കാരണക്കാരായ ആള്‍ക്കാര്‍ ആരൊക്കെയാണെന്ന് വിവരം പുറത്തുവരേണ്ടതുണ്ടെന്നും വി എസ് സുനില്‍ കുമാര്‍ പറഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group