ദുബൈ: യുഎഇയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ചില പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരാനിരിക്കുകയാണ്. അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരുന്ന മാറ്റങ്ങളും പ്രധാന പ്രഖ്യാപനങ്ങളും ഇവയാണ്.
1. അജ്മാനിൽ എഐ പിന്തുണയുള്ള പുതിയ ട്രാഫിക് സിസ്റ്റം
അജ്മാൻ പൊലീസ് മൊബൈൽ ഉപയോഗവും സീറ്റ് ബെൽറ്റ് ലംഘനവും കണ്ടുപിടിക്കാൻ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ ട്രാഫിക് നിരീക്ഷണ സംവിധാനം നടപ്പിലാക്കും.
2. ശ്രീലങ്കയിലേക്ക് വിസ ആവശ്യമില്ലാതെ പ്രവേശനം
ശ്രീലങ്കയിൽ യുഎഇ ഉൾപ്പെടെ 35 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ പ്രവേശന സൗകര്യം ഒക്ടോബര്‍ ഒന്ന് മുതല്‍ നടപ്പിലാക്കുന്നു.
3. ക്രിപ്‌റ്റോ കറൻസിക്ക് കൂടുതൽ കടുത്ത മാർക്കറ്റിംഗ് നിയന്ത്രണങ്ങൾ
ദുബൈയിലെ വെർച്വൽ ആസറ്റ് റഗുലേറ്ററി അതോറിറ്റി (VARA) പുതിയ മാർക്കറ്റിംഗ് മാർഗനിർദേശങ്ങൾ അവതരിപ്പിക്കുന്നു. ഉപഭോക്തൃ സംരക്ഷണത്തിനും സുതാര്യതക്കും പ്രാധാന്യം നൽകുന്നു.
4. സൗജന്യ ബ്രെസ്റ്റ് ക്യാൻസർ സ്ക്രീനിംഗ്
"പിങ്ക് കരവാൻ" പദ്ധതി വഴി ലോകത്തെ "ബ്രെസ്റ്റ് ക്യാൻസർ പ്രതിരോധ മാസം" ആചരിക്കുന്നതിന്റെ ഭാഗമായി സൗജന്യ സ്‌ക്രീനിംഗും ബോധവൽക്കരണ പരിപാടികളും രാജ്യവ്യാപകമായി സംഘടിപ്പിക്കും.
5. ദുബൈ സഫാരി പാർക്ക് വീണ്ടും തുറക്കുന്നു
പുതിയ നവീകരണങ്ങളോടുകൂടി ദുബൈ സഫാരി പാർക്ക് ഒക്ടോബർ 1-ന് വീണ്ടും സന്ദർശകരെ സ്വാഗതം ചെയ്യും, 3,000 മൃഗങ്ങൾ ഉൾപ്പെടെ വിവിധ വംശനാശ ഭീഷണി നേരിടുന്ന ജന്തുക്കളെ പ്രദർശിപ്പിക്കുന്നതിനായി എത്തിച്ചിട്ടുണ്ട്.
6. ജനിതക പരിശോധന
ഒക്ടോബര്‍ 1 മുതല്‍ അബുദാബിയില്‍ വിവാഹിതരാകുന്ന യുഎഇ സ്വദേശികള്‍ വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നടത്തേണ്ടത് നിര്‍ബന്ധമാക്കി.
Post a Comment