തിരുവനന്തപുരം; തൃശൂര്‍ പൂരം അലങ്കോലമായതില്‍ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്ന് എഡി ജി പി എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിന് ഏകോപനത്തില്‍ ഉണ്ടായ പാളിച്ച മാത്രമാണ് സംഭവിച്ചതെന്നും അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേവസ്വങ്ങള്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. അതേസമയം, ആര്‍എസ്എസ്-എഡിജിപി കൂടിക്കാഴ്ചയില്‍ ഇനിയും അന്വേഷണത്തിന് ഉത്തരവിടാതെ മുഖ്യമന്ത്രി.
അന്വേഷണത്തിന് ഉത്തരവിട്ട് 5 മാസത്തിന് ശേഷമാണ് ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായ അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി എം ആര്‍ അജിത് കുമാര്‍ ഇന്നലെ ഡിജിപിക്ക് കൈമാറിയത്. പൂരത്തില്‍ ഉണ്ടായ സംഭവങ്ങളില്‍ ബാഹ്യ ഇടപെടല്‍ ഇല്ല. ബോധപൂര്‍വമായ അട്ടിമറിയോ ഗൂഡാലോചനയോ ഉണ്ടായിട്ടില്ല എന്നും ഏകോപനത്തില്‍ കമ്മീഷണര്‍ക്ക് പാളിച്ച പറ്റിയെന്നുമാണ് എം ആര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോടതി വിധി പ്രകാരം ബന്തസ് ശക്തമാക്കിയപ്പോഴാണ് പ്രശ്‌നം തുടങ്ങിയതെന്നും പ്രശ്‌നങ്ങള്‍ അനുനയിപ്പിക്കാനും അങ്കിത് അശോകിന് കഴിഞ്ഞില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
Post a Comment