Join News @ Iritty Whats App Group

ബാംഗ്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ വിളക്കോട് സ്വദേശിയായ യുവാവ് മരിച്ചു


ഇരിട്ടി:ബാംഗ്ലൂരിലെ യെലഹങ്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ വിളക്കോട് സ്വദേശിയായ യുവാവ് മരിച്ചു.വിളക്കോട് ദേവപുരത്തെ കരിയില്‍ എന്‍ വിനോദ് – എം റീജ ദമ്പതികളുടെ മകന്‍ അര്‍ജുന്‍ (20) ആണ് മരിച്ചത്. ബാംഗ്ലൂരില്‍ വച്ച് ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപകടം. അര്‍ജുന്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു.ബാംഗ്ലൂരില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വയനാട്ടിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം രാത്രിയോടെ സംസ്‌കരിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group