ഇരിട്ടി : ക്രിമിനൽ പോലീസും മാഫിയ മുഖ്യനും എന്ന മുദ്രാവാക്യം ഉയർത്തി മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ല പ്രസിഡൻറ് നസീർ നെല്ലൂർ മാർച്ച് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡൻറ് ഫവാസ് പുന്നാട് അധ്യക്ഷനായി.
എം എം മജീദ്, ഒ ഹംസ, മുഹമ്മദ് വിളക്കോട്, കെ വി റഷീദ്, കെ പി അജ്മൽ, ഷംനാസ് മാസ്റ്റർ,കെ പി റംഷാദ് തുടങ്ങിയവർ സംസാരിച്ചു.
പി കെ അബ്ദുൽഖാദർ, അബ്ദുറഹ്മാൻ കേളകം, സി പി ഷഫീഖ് പേരാവൂർ, ഇ കെ സവാദ് വെളിയമ്പ്ര,, കെ വി ഫാസിൽ, ഷമൽ വമ്പൻ, ഷംസുദ്ദീൻ ഉളിയിൽ, ഷഹീർ പുന്നാട്, മുസ്തഫ വളോര, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
Post a Comment