ഇരിട്ടി: ഇരിട്ടി ടൗണിലെ അനധികൃത പാർക്കിംഗിനെതിരേ പോലീസിന്‍റെ നടപടി ആരംഭിച്ച് മൂന്നുദിവസം പിന്നിടുമ്ബോള്‍ പിടിവീണത് 35 വാഹനങ്ങള്‍ക്ക്.
ഇരിട്ടി ടൗണില്‍ നഗരസഭ അനുവദിച്ചിരിക്കുന്ന പാർക്കിംഗ് ഏരിയയില്‍ മൂന്ന് മണിക്കൂറിനു മുകളില്‍ വാഹനം നിർത്തിയിടുന്നവർക്കെതിരേ ഇരിട്ടി പോലീസ് ആരംഭിച്ച നടപടിയാണ് ഫലം കണ്ടുതുങ്ങിയത്.
ആദ്യദിവസം ഇരിട്ടി പഴയ ബസ്‌സ്റ്റാൻഡ് മുതല്‍ ഗുഡ്സ് ഓട്ടോറിക്ഷ സ്റ്റാൻഡ് വരെയും രണ്ടാം ദിവസം ഇരിട്ടി പാലം മുതല്‍ ഗുഡ്സ് ഓട്ടോറിക്ഷ സ്റ്റാൻഡ് വരെയും 75 ഓളം വാഹനങ്ങളില്‍ പോലീസ് സമയം രേഖപ്പെടുത്തിയ സ്റ്റിക്കർ പതിപ്പിച്ചു. ഇതില്‍ 35 ഓളം വാഹനങ്ങളാണ് മൂന്ന് മണിക്കൂറിനും മുകളില്‍ പാർക്കിംഗില്‍ നിർത്തിയിട്ടതായി കണ്ട് 250 രൂപ ഫൈൻ ചുമത്തിയിട്ടുള്ളത്. ഇരിട്ടിക്ക് പുറത്ത് ജോലിചെയ്യുന്നവരുടെ വാഹനങ്ങളാണ് ഇത്തരത്തില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ പാർക്ക് ചെയ്യുന്നത്.
പോലീസ് നടപടിയെ വ്യാപാരികളും സ്വാഗതം ചെയ്തിരിക്കുയാണ്. പോലീസിന്‍റെ പിടിവീണതോടെ ദീർഘനേരം നിർത്തിയിടുന്ന വാഹനങ്ങള്‍ പേ പാർക്കിംഗ് സംവിധാനത്തിലേക്ക് മാറിത്തുടങ്ങിയതായി പോലീസ് പറയുന്നു. ഇരിട്ടി സിഐ എ. കുട്ടിക്കൃഷ്ണന്‍റെ നിർദേശപ്രകാരം എസ്‌ഐ റെജി സ്കറിയയും സംഘവുമാണ് കഴിഞ്ഞദിവസം വരെ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് പരിശോധന നടത്തിയത്.
Post a Comment