Join News @ Iritty Whats App Group

സുരേഷ് ഗോപിക്കെതിരെ ബിജെപിയില്‍ അമര്‍ഷം; പാര്‍ട്ടിയെ വെട്ടിലാക്കുന്ന സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ഇടപെട്ട് നിയന്ത്രിക്കണമെന്നാണ് സംസ്ഥാന നേതാക്കള്‍

തിരുവനന്തപുരം; ലൈംഗിക ആരോപണം നേരിടുന്ന മുകേഷിനെ പരസ്യമായി പിന്തുണച്ച കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ബിജെപിയില്‍ അമര്‍ഷം.പാര്‍ട്ടിയെ വെട്ടിലാക്കുന്ന സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ഇടപ്പെട്ട് നിയന്ത്രികക്ണമെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ നിലപാട്. വിവാദങ്ങലില്‍ ഇന്ന് പ്രതികരിക്കാനായി കെ സുരേന്ദ്രനും സുരേഷ് ഗോപിയും തയ്യാറായിരുന്നില്ല.

ഇന്നലെ മാധ്യമങ്ങളെ അധിക്ഷേപിക്കുകയും തള്ളിമാറ്റുകയും ചെയ്ത സുരേഷ് ഗോപിയുടെ ഇന്നത്തെ യാത്ര മാധ്യമങ്ങള്‍ക്ക് നേരെ മൊബൈല്‍ ഉയര്‍ത്തി പിടിച്ചായികുന്നു. സുരേഷ് ഗോപി തന്റെ ഫോണ്‍ ക്യാമറയില്‍ മാധ്യമപ്രവര്‍ത്തകരെ ഷൂട്ട് ചെയ്ത്. തൃശൂരില്‍ സുരേഷ് ഗോപി വിരിയിച്ച താമരയിലൂടെ സംസ്ഥാനത്താകെ നേട്ടമുണ്ടാക്കാനാകുമെന്നായിരുന്നു ബിജെപി കണക്ക് കൂട്ടല്‍. പക്ഷെ കേരളത്തിലാദ്യമായി ലോക്‌സഭയില്‍ ജയിച്ച ബിജെപി എംപി പിന്നീട് പാര്‍ട്ടിയെ നിരന്തരം വെട്ടിലാക്കുകയാണ്.

മലയാള സിനിമ മേഖലയെ പിടിച്ചുലക്കുന്ന മീടു വിവാദത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം ബിജെപിയെ ഞെട്ടിച്ച് കൊണ്ടായിരുന്നു. മുകേഷിന്റെ രാജിക്കായി ബിജെപി സമരം കടുപ്പിക്കുമ്പോഴാണ് പാര്‍ട്ടി എം പി മുകേഷിന് പരസ്യപിന്തുണ പ്രഖ്യാപിച്ചത്. സിപിഎമ്മിനെയും സര്‍ക്കാറിനെയും വെട്ടിലാക്കാന്‍ കിട്ടിയ മികച്ച സമയത്ത് തനി സിനിമാക്കാരനായി പാര്‍ട്ടിയെ കുഴപ്പിച്ചുവെന്നാണ് സംസ്ഥാന നേതാക്കളുടെ വിലയിരുത്തല്‍.

Post a Comment

Previous Post Next Post
Join Our Whats App Group