എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ (ഓഗസ്റ്റ് 16) വൈകിട്ടു മൂന്നുമണിക്കു പ്രഖ്യാപിക്കും. 2022ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളാണു പ്രഖ്യാപിക്കുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.
സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് മികച്ച അഭിനേതാക്കളെയും ചിത്രത്തെയും സാങ്കേതിക വിദഗ്ധരെയും തിരഞ്ഞെടുത്തിരിക്കുന്നത്.
ബ്ലെസിയുടെ ആട് ജീവിതം, ജിയോ ബേബിയുടെ കാതല്‍, ജൂഡ് ആന്തണി ജോസഫിന്റെ 2018,ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് എന്നീ സിനിമകളില്‍ ഏതെങ്കിലും ഇത്തവണ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post a Comment