കോഴിക്കോട്: വിവാഹദിനത്തിൽ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നവ വധു മരിച്ചു. വയനാട് അഞ്ചുകുന്ന് സ്വദേശി ഷഹാന ഫാത്തിമയാണ് മരിച്ചത്. 21 വയസ്സാണ് പ്രായം. പതിനൊന്നാം തീയതി വിവാഹദിനത്തിൽ പനി ശക്തമായതോടെ ഷഹാനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിൽ വെച്ചാണ് മരണം സംഭവിച്ചത്. ഷഹാനയും വൈത്തിരി സ്വദേശിയും തമ്മിലുള്ള വിവാഹമാണ് നടന്നത്. വിവാഹത്തിന് മുമ്പേ ചെറിയ പനിയ ഉണ്ടായിരുന്ന ഷഹാനയ്ക്ക് വിവാഹ ദിനത്തിൽ പനി ശക്തമാവുകയായിരുന്നു.
വിവാഹദിനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു മരിച്ചു; മരിച്ചത് വയനാട് അഞ്ചുകുന്ന്സ്വദേശിനി ഷഹാന ഫാത്തിമ
News@Iritty
0
Post a Comment