മലപ്പുറം: മലപ്പുറത്ത് നവവരനെ വിവാഹ ദിവസം ജീവനൊടുക്കിയ നിലയിൽ ശുചിമുറിയിൽ കണ്ടെത്തി. മലപ്പുറം കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ ആണ് മരിച്ചത്. 30 വയസ്സായിരുന്നു. ശുചിമുറിയിലാണ് യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വിവാഹത്തിനായി പോകുന്നതിന് മുന്നോടിയായി ശുചിമുറിയിലേക്ക് പോയ ജിബിനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കണ്ടില്ല.
ഇതിന് പിന്നാലെയാണ് വാതിൽ പൊളിച്ച് അകത്ത് കടന്നത്. അപ്പോഴാണ് കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചനിലയിലായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്നു ജിബിൻ വിവാഹത്തിന് വേണ്ടിയാണ് നാട്ടിൽ എത്തിയത്. വിവാഹത്തിന് എതിർപ്പ് പറഞ്ഞിരുന്നില്ലെന്നും മരണം സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ലെന്നും വീട്ടുകാരും അയൽക്കാരും സുഹൃത്തുക്കളും പറയുന്നു.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.മരണകാരണം എന്താണെന്ന് ആർക്കും അറിയില്ല. ജിബിന്റെ ഫോൺ വിശദമായ പരിശോധനയ്ക്ക് അയക്കാനാണ് പോലീസിന്റെ തീരുമാനം.
Post a Comment