തിരുവനന്തപുരം: ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
പൂർണ്ണമായ ഹേമ കമ്മിറ്റി റിപ്പോർട്ടും ആധാരമാക്കിയ തെളിവുകളും വിളിച്ചു വരുത്തണമെന്നും റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി സ്വീകരിക്കാൻ ഡി ജി പിയ്ക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യങ്ങൾ. ഹർജി ഇന്ന് പരിഗണക്കുന്ന ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് വിഷയത്തിൽ നിർണായകമാകും.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി 29ലേക്ക് മാറ്റി. റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ഹർജിയുടെ പ്രസക്തി നഷ്ടപ്പെട്ടില്ലേയെന്നും ആരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ലല്ലോ എന്നും ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു. കൂടുതൽ വാദം ഉന്നയിക്കാനുണ്ടെന്ന ഹർജിക്കാരന്റെ ആവശ്യം പരിഗണിച്ചാണ് ഹർജി മാറ്റിയത്. സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനാലാണ് സജിമോൻ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
Ads by Google
Post a Comment