വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ ജനകീയ തിരച്ചില്‍ ഫലപ്രദമായ് നടന്നെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജനകീയ തിരച്ചില്‍ നാട്ടുകാര്‍ നല്ല നിലയില്‍ സഹായിച്ചു. ജനങ്ങളുടെ ആശയം ആണ് ജനകീയ തിരച്ചിലെന്നും വൈകാരിക ബന്ധം ജനകീയ തിരച്ചിലിന് ഉണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 2000 പേര്‍ തിരച്ചിലില്‍ പങ്കെടുത്തു. മലപ്പുറം ചാലിയറില്‍ വിശദമായ തിരച്ചില്‍ നാളെയും മറ്റന്നാളും നടക്കുമെന്ന് മന്ത്രി അറിയിച്ചു. നാളെ അഞ്ച് സെക്ടറുകള്‍ തിരിച്ചാണ് തിരച്ചില്‍ നടക്കുക. വിവിധ സേന രാവിലെ 7 മണിക്ക് മുണ്ടേരി ഫാം ഏരിയയില്‍ നിന്നും ആരംഭിക്കും. ചാലിയാര്‍ മുഴുവന്‍ വിശദ പരിശോധന നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം മലപ്പുറം ജില്ലയുടെ ഭാഗങ്ങളിലും വീണ്ടും തിരച്ചില്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു. താത്കാലിക പുനരാധിവാസത്തിനായി 250 വാടക വീടുകള്‍ കണ്ടെത്തി. താത്കാലിക പുനരാധിവാസത്തിന് ക്യാമ്പില്‍ കഴിയുന്നവരുടെ അഭിപ്രായം അറിയും. വിശദമായ സര്‍വ്വേ നടത്തി ദുരന്ത ഇരകളുടെ അഭിപ്രായം കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു. താത്കാലിക പുനരധിവാസത്തിനായി ഏതു പഞ്ചായത്തില്‍ പോകണം എന്നതിന് ഓപ്ഷന്‍ നല്‍കും. താത്കാലിക പുനരധിവാസം വേഗത്തില്‍ ആക്കാന്‍ ആണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
ക്യാമ്പില്‍ കഴിയുന്ന ചിലര്‍ക്ക് ആരും ഇല്ല. അവര്‍ക്കു പുനരധിവാസം നല്‍കും. അവരെ ഒറ്റയ്ക്ക് ഒരു വീട്ടില്‍ നിര്‍ത്തില്ല. ബേസിക്ക് കിറ്റ് എന്ന നിലയില്‍ വീട്ടില്‍ വേണ്ട ഫര്‍ണിച്ചര്‍ ഉള്‍പ്പടെ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് സൗജന്യമായി മുടി വെട്ടി കൊടുക്കാന്‍ കോഴിക്കോട് നിന്നും സലൂണ്‍ ജീവനക്കാര്‍ എത്തി. കേന്ദ്ര പ്രഖ്യാപനം ഉടന്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അതി തീവ്ര ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. 130 പേരെയാണ് ദുരന്തത്തില്‍ കാണാതയാവരുടെ അവസാന കണക്കെന്നും 90 പേരുടെ ഡിഎന്‍എ സാമ്പിള്‍ പരിശോദിച്ചുവെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
Post a Comment