Join News @ Iritty Whats App Group

കണ്ണൂരിൽ എം​എ​സ്എ​ഫ് നേ​താ​വി​ന് മ​ർ​ദ​നം; 13 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു


പ​രി​യാ​രം(കണ്ണൂർ): ക​ട​ന്ന​പ്പ​ള്ളി ഗ​വ.​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പം വ​ച്ച് എം​എ​സ്എ​ഫ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കൊ​ട്ടി​ല അ​ടി​പ്പാ​ലം സ്വ​ദേ​ശി കെ. ​ത​സ്‌ലീമി​ന് (29) മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ 12 എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെയും ഒ​രു സി​പി​എം പ്ര​വ​ർ​ത്ത​ക​നെ​തി​രെയും കേ​സെ​ടു​ത്തു.

ക​ട​ന്ന​പ്പ​ള്ളി ഗ​വ.​ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ൽ ആക്രമിച്ചെ ന്നാണു പരാതി.

ക​ട​ന്ന​പ്പ​ള്ളി സ്കൂ​ളി​ന് സ​മീ​പ​ത്തു കൂടി ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ എ​ട്ട് ബൈ​ക്കുകളിൽ വ​ന്ന ആ​ദ​ർ​ശ്, ശ്യാം​നാ​ഥ്, പി. ​ജി​തി​ൻ, അ​നു​രാ​ഗ് എ​ന്നി​വ​ര​ട​ങ്ങി​യ 12 അം​ഗ സം​ഘം ച​വി​ട്ടിവീ​ഴ്ത്തി ഹെ​ൽ​മ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് മാ​ര​ക​മാ​യി മ​ർ​ദി​ക്കു​ക​യും സം​ഭ​വ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ക​ണ്ടാ​ല​റി​യാ​വു​ന്ന ഒ​രു സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ മ​ര​വ​ടി കൊ​ണ്ട് ത​സ്‌ലീമി​ന്‍റെ ത​ല​യ്ക്ക​ടി​ച്ചെന്നും പരാതിയിൽ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group