Join News @ Iritty Whats App Group

കർണ്ണാടക വനമേഖലയില്‍ ഉരുള്‍പ്പൊട്ടിയതിനെ തുടർന്ന് ഉളിക്കല്‍ പഞ്ചായത്തിൽ വെള്ളപ്പൊക്കം


ർണ്ണാടക വനമേഖലയില്‍ ഉരുള്‍പ്പൊട്ടിയതിനെ തുടർന്ന് കണ്ണൂർ ഉളിക്കല്‍ പഞ്ചായത്തിലെ മൂന്ന് പാലങ്ങളും മണിക്കടവ് ടൗണിലെ വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി.


കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന കർണ്ണാടക വനമേഖലയിലുണ്ടായ ഉരുള്‍പ്പൊട്ടലിനെ തുടർന്ന് പുഴകളില്‍ ജലനിരപ്പ് ഉയർന്നു. ഉളിക്കല്‍ പഞ്ചായത്തിലെ വട്ട്യാംതോട് പാലവും ചപ്പാത്ത് പാലവും വയത്തൂർ പാലവും വെള്ളത്തിനടിയിലായി.മണിക്കടവ് ടൗണില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് മുന്നറിയിപ്പ് നല്‍കി.

ബാവലിപ്പുഴയും ചീങ്കണ്ണിപ്പുഴയും കരകവിഞ്ഞു. ആറളം പാലപ്പുഴ പാലം വെള്ളത്തിനടിയിലായി. പഴശ്ശി ഡാം പ്രദേശത്തെ കൊട്ടാരം പെരിയത്തില്‍ ഓടുന്ന കാർ വെള്ളക്കെട്ടില്‍ വീണു, കാർ ഡ്രൈവർ നീന്തിരക്ഷപ്പെട്ടു. മട്ടന്നൂർ ഇരിക്കൂർ റോഡില്‍ നായിക്കാലിയില്‍ റോഡ് ഇടിഞ്ഞുതാണു. അഞ്ചരക്കണ്ടിയില്‍ മതില്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ നിന്നും പെണ്‍കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നീർവേലിയില്‍ വീടുകളില്‍ വെള്ളം കയറിയതിനാല്‍ ആറ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.


Post a Comment

Previous Post Next Post
Join Our Whats App Group