Join News @ Iritty Whats App Group

ആലപ്പുഴ ബാറില്‍ മദ്യപിച്ചൊരാള്‍ ബണ്ടി ചോറാണെന്ന് സംശയം: നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, അന്വേഷണം ആരംഭിച്ച് പോലീസ്


ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റെതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. അമ്പലപ്പുഴ നീര്‍ക്കുന്നത്തെ ബാറില്‍ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബണ്ടിച്ചോറാണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് ഒരാള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യത്തെ തുടര്‍ന്ന് അമ്പലപ്പുഴയിലും വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.

അതേസമയം ബണ്ടിച്ചോര്‍ അവസാനമായി ഉണ്ടായിരുന്നത് കോയമ്പത്തൂര്‍ ജയിലിലാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ബണ്ടിച്ചോര്‍ ജയില്‍ മോചിതനായിട്ടുണ്ടോ എന്ന വിവരം പോലീസ് അന്വേഷിച്ച് വരികയാണ്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ബണ്ടി ചോര്‍. ഹൈടെക് കള്ളനെന്ന പേരിലാണ് ബണ്ടി ചോര്‍ അറിയപ്പെടുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group