Join News @ Iritty Whats App Group

വയനാട്ടിലെ ഉരുള്‍പൊട്ടല്‍: നിരവധി വീടുകള്‍ കാണാതായി, എത്രപേര്‍ കുടുങ്ങിയിട്ടുണ്ടന്നോ രക്ഷപ്പെട്ടന്നോ അറിയാത്ത സാഹചര്യമെന്ന് ​‍പ്രദേശവാസികള്‍

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് ഉണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ കാണാനില്ലെന്ന് പ്രദേശവാസി മാധ്യമങ്ങളോട് പറഞ്ഞു. ചൂരല്‍മലയിലെ ചെറിയ പുഴ രണ്ടിരട്ടിയായാണ് ഒഴുകുന്നത് എന്നും എത്രപേര്‍ അകപ്പെട്ടന്നോ രക്ഷപ്പെട്ടന്നോ അറിയാന്‍ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് വീടുകള്‍ തകര്‍ന്നു. പുഴയുടെ സൈഡിലുണ്ടായിരുന്നവര്‍ മാറി ഉയര്‍ന്ന സ്ഥലത്തേക്ക് പോയവര്‍ സേഫ് ആണ്. അവരെ ഇക്കരെ കടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചുരല്‍മലയിലുണ്ടായിരുന്ന പാലം പോയി. പാലത്തിനപ്പുറമുള്ളവര്‍ കുടുങ്ങിക്കിടക്കുകയാണ്. ചൂരല്‍മല ടൗണിലടക്കം മുഴുവന്‍ ചെളി കയറിയ അവസ്ഥയിലാണെന്നും പ്രദേശവാസി പറയുന്നു.

അടുത്തുണ്ടായിരുന്ന സ്‌കൂളിന്റെ തൊട്ടടുത്തു വരെ വെള്ളമെത്തിയിട്ടുണ്ട്. ടൗണില്‍ വലിയ മരങ്ങള്‍ തടസം സൃഷ്ടിക്കുന്നു. ചെറിയ പുഴയായിരുന്ന ചൂരല്‍മല പുഴയിപ്പോള്‍ രണ്ടിരട്ടിയായാണ് ഒഴുകുന്നത്. വളരെ ഭീകരമായ അവസ്ഥയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ അധികവും നാട്ടുകാര്‍ തന്നെയാണ് ഇറങ്ങിയിരിക്കുന്നത്. പുറത്തു നിന്നുള്ളവരും പോലീസും റെസ്‌ക്യൂ ടീമുകളും സ്ഥലത്തുണ്ട്. മുണ്ടക്കൈയിലേക്കുള്ള റോഡുകള്‍ ബ്ലോക്കാണ്. മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിച്ചിട്ടില്ല. എയര്‍ലിഫ്റ്റ് മാത്രമേ സാധ്യമാകൂ, എന്നും അദ്ദേഹം പറയുന്നു.

ഇതിനിടയില്‍ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങള്‍ക്കൊഴികെ നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാന്‍ എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉരുള്‍പൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ സഹായം ലഭ്യമാവാന്‍ 9656938689, 8086010833 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Post a Comment

Previous Post Next Post
Join Our Whats App Group