Join News @ Iritty Whats App Group

കനത്ത മഴ: തൃശ്ശൂരില്‍ മദ്രസ കെട്ടിടം തകര്‍ന്ന് വീണു, അവധി നല്‍കിയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്ത് കനത്ത മഴയില്‍ മദ്രസ കെട്ടിടം തകർന്നുവീണു. കട്ടൻ ബസാർ വടക്കുഭാഗം ജലാലിയ മസ്ജിദിന് കീഴിലുള്ള മുഈനുസുന്ന മദ്രസയാണ് തകർന്നത്. ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. മഴ മൂലം കഴിഞ്ഞ തിങ്കളാഴ്ച്ച മുതൽ മദ്രസയ്ക്ക് അവധി നൽകിയതിനാൽ വൻ ദുരന്തം ഒഴിവായി. അതേസമയം, കൊടകരയിൽ ശക്തമായ മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കൊടകര അഴകത്ത്‌ അമ്പാടി ലൈൻ സുരഭി നിവാസിൽ റാവുവിൻ്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ആൾമറയുള്ള കിണർ താഴ്ന്നതിനോടൊപ്പം വെള്ളം അടിക്കുന്ന മോട്ടറും കിണറ്റിൽ പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group