Join News @ Iritty Whats App Group

‘കായികമേള ഒളിമ്പിക്സ് മാതൃകയിൽ, അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച്’; സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ: മന്ത്രി വി ശിവൻകുട്ടി

2025 ലെ സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ മാസം തിരുവനന്തപുരത്ത് വെച്ച് നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിൻ്റെ പുതുക്കിയ മാന്വൽ പ്രകാരമായിരിക്കും നടത്തുന്നത്. ഇത്തവണ തദ്ദേശിയ ജനതയുടെ കലകളും മത്സര ഇനമാവും. കായികമേള നടത്താനും തീരുമാനമായി. ഇത്തവണ സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിലായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

സംസ്ഥാന സ്‌കൂൾ കായികമേളയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയിൽ മാറ്റണമെന്ന രീതിയിലുള്ള പ്രവർത്തനമാണ് ഇക്കുറി നടന്ന് വരുന്നതെന്നും മന്ത്രി അറിയിച്ചു. ഒളിംപ്ക്‌സ് മാതൃകയിൽ ഈ മേളയ്ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. നാല് വർഷത്തിൽ ഒരിക്കൽ കായിക മേള ഒളിമ്പിക്സ് മാതൃകയിൽ നടത്തുകയും അതല്ലാത്ത വർഷങ്ങളിൽ സാധാരണ പോലെയും നടത്താനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

അതേസമയം ടിടിഐ പിപിടിടിഐ കലോത്സവം സെപ്തംബർ 4, 5 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ വെച്ച് നടത്തുമെന്നും മന്ത്രി അറിയിച്ചു. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം കണ്ണൂർ ജില്ലയിൽ വെച്ച് സെപ്തംബർ 25, 26, 27 തീയതികളിൽ നടത്താനാണ് തീരുമാനം. ശാസ്ത്രമേള ആലപ്പുഴ ജില്ലയിൽ നവംബർ 14, 15, 16, 17 തീയതികളിലും നടത്തും. കരിയർ ഗൈഡൻസ് ദിശ എക്‌സ്‌പോ, ഒക്ടോബർ 5, 6, 7, 8, 9 തീയതികളിൽ തൃശൂർ ജില്ലയിൽ വെച്ചായിരിക്കും നടത്തുകയെന്നും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group