സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന ഊവ്വാപ്പള്ളി പ്രദേശത്ത് റോഡിലെ വെള്ളക്കെട്ട് മാറാൻ റോഡരികില്‍ കുളം കുഴിച്ച് വെള്ളം ശേഖരിക്കുന്ന അപൂർവ പദ്ധതിയാണ് പൊതുമരാമത്ത് നടത്തി വരുന്നത്. റോഡിലെ വെള്ളക്കെട്ടില്‍ നിന്നും വെള്ളം സ്വകാര്യ വ്യക്തികളുടെ പറമ്ബിലൂടെ ഒഴുകി വീടുകളില്‍ ഉള്‍പ്പെടെ എത്തുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് ഓവുചാല്‍ നവീകരണം പ്രവൃത്തികള്‍ നടത്തിയിരുന്നു. നിലവില്‍ ഉണ്ടായിരുന്ന ഓവുചാലില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വെള്ളം ഒഴുകിപോകുവാൻ താത്കാലിക സംവിധാനം ഒരുക്കിയെങ്കിലും റോഡരികില്‍ വലിയ കുഴി നിർമിച്ച് വെള്ളം സംഭരിക്കുകയാണ്.
ഒരു മഴയില്‍ തന്നെ കുഴി നിറയുന്നതോടെ വീണ്ടും വെള്ളം റോഡിലേക്ക് തന്നെ ഒഴുകി കൂടുതല്‍ ദുരിതം സൃഷ്ടിച്ചിരിക്കുകയാണ്. റോഡരികില്‍ തീർത്തിരിക്കുന്ന വലിയ കുഴിയില്‍പ്പെട്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയും കൂടുതലാണ്.
പായം മുക്കില്‍ ഉള്‍പ്പെടെ പൊതുമരാമത്ത് വകുപ്പ് ഇത്തരത്തില്‍ ഓവുചാല്‍ നിർമിച്ചെങ്കിലും ഇപ്പോഴും വെള്ളം ഒഴുകുന്നത് റോഡിലൂടെ തന്നെയാണ്. മഴക്കാല പൂർവ ശുചീകരണത്തിന്‍റെ ഭാഗമായി റോഡിലെ ഓവുചാലുകള്‍ നവീകരിച്ച് മഴവെള്ളം സുഖമമായി ഒഴുകിപ്പോവാനുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടതിന് പകരം ഇത്തരം പുതിയ സംവിധാനങ്ങള്‍ പരീക്ഷിക്കുന്നത് പൊതുമരാമത്ത് വകുപ്പിന്‍റെ കെടുകാര്യസ്ഥതയാണെന്നാണ് ജനങ്ങള്‍ പറയുന്നത്.
Post a Comment